Online Carol Singing Competition




Mar sleeva college of arts and science, murickassery STRENNA 2020 സ്നേഹമുള്ളവരേ, സ്‌നേഹം മണ്ണില്‍ മനുഷ്യനായി പിറന്നതിന്റെ ഓര്‍മ്മകള്‍ പുതുക്കി ഇതാ ഒരു ക്രിസ്തുമസ്‌കൂടി ആഗതമായി. മഞ്ഞു പെയ്യുന്ന രാവില്‍ മാലാഖമാരുടെ സംഗീതം നിറഞ്ഞുനില്‍ക്കുന്ന ഡിസംബര്‍ നാളുകളില്‍ കാതിനും മനസ്സിനും ഇമ്പമേകാന്‍ മുരിക്കാശ്ശേരി മാര്‍ സ്ലീവാ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് അണിയിച്ചൊരുക്കുന്ന ഓണ്‍ലൈന്‍ കരോള്‍ ഗാനമത്സരം 'Strenna 2020' ഇതാ സന്തോഷവാര്‍ത്ത. ഏവര്‍ക്കും പങ്കെടുക്കാം. സമ്മാനങ്ങള്‍ നേടാം. കോവിഡ് കാലത്തെ ക്രിസ്തുമസ് ക്രിയാത്മകമാക്കാം. പങ്കുചേരാം, ദിവ്യരക്ഷകന്റെ തിരുപ്പിറവി ആഘോഷത്തിനായി കാത്തിരിക്കാം. നിബന്ധനകള്‍ 1. സ്‌കൂളുകള്‍, കോളേജുകള്‍, സണ്‍ഡേ സ്‌കൂളുകള്‍, ക്ലബ്ബുകള്‍, ഇടവകകള്‍, കൂട്ടായ്മകള്‍, സന്യസ്തര്‍, സംഘടനകള്‍, തുടങ്ങിയവര്‍ക്ക് ടീം രൂപീകരിക്കാവുന്നതാണ്. 2. ഒരു ടീമില്‍ 7 മുതല്‍ 10 വരെ അംഗങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണ്. 3. പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല 4. പങ്കെടുക്കുന്ന ടീം അംഗങ്ങള്‍ക്ക് ഡ്രസ്സ്‌കോഡ് ഉണ്ടായിരിക്കേണ്ടതാണ്. 5. ഒരു വ്യക്തി ഒരു ടീമില്‍ മാത്രമേ മത്സരിക്കാന്‍ പാടുള്ളൂ. 6. മലയാളം കരോള്‍ ഗാനങ്ങളാണ് ആലപിക്കേണ്ടത്. 7. 5- 8 മിനിറ്റായിരിക്കും പരമാവധി സമയം. Chain Song അനുവദനീയമാണ്. 8. കരോക്കെ, Musical Instruments മുതലായവ ഉപയോഗിക്കാവുന്നതാണ്. കരോക്കെ തിരഞ്ഞെടുക്കുമ്പോള്‍ Copyright Problem ഇല്ലാത്തത് മാത്രം തിരഞ്ഞെടുക്കുക. അല്ലാത്തപക്ഷം സംഘാടകര്‍ക്ക് ഉത്തരവാദിത്തമുണ്ടായിരിക്കുന്നതല്ല. 9. വീഡിയോകള്‍ ലാന്‍ഡ്‌സ്‌കേപ്പ് മോഡില്‍ എടുക്കേണ്ടതാണ്. 10. വീഡിയോയില്‍ എഡിറ്റിംഗ് അനുവദനീയമാണ്. 11. വീഡിയോയില്‍ ലോഗോ/വാട്ടര്‍മാര്‍ക്ക്/എഴുത്ത് എന്നിവ ഉണ്ടായിരിക്കുവാന്‍ പാടുള്ളതല്ല. 12. അയച്ചുതരുന്ന വീഡിയോ ഇതിനു മുമ്പ് ഒരിടത്തും publish ചെയ്തതാകരുത്. 13. വീഡിയോകള്‍ ഗൂഗിള്‍ ഡ്രൈവില്‍ അപ്ലോഡ് ചെയ്ത ശേഷം strenna2020@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയച്ചുതരുക. 14. വീഡിയോ അയച്ചുതരാനുള്ള അവസാന തീയതി 2020 ഡിസംബര്‍ 05, 10.00 PM (IST). മത്സരാര്‍ത്ഥികള്‍ അയച്ചുതരുന്ന വീഡിയോകള്‍ 2020 ഡിസംബര്‍ 8-ാം തീയതി 6.00 PM (IST) -ന് മാര്‍ സ്ലീവാ കോളേജ് YouTube ചാനലില്‍ പബ്‌ളീഷ് ചെയ്ത ശേഷം YouTube Link മാര്‍ സ്ലീവാ കോളേജിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുന്നതാണ്. മത്സരാര്‍ത്ഥികളുടെ വാട്‌സാപ്പ് നമ്പറിലേക്കും ഈ ലിങ്ക് അയക്കുന്നതാണ്. 2020 ഡിസംബര്‍ 8 മുതല്‍ 2020 ഡിസംബര്‍ 23, 11. 59 pm (IST) വരെയുള്ള ദിവസങ്ങളില്‍ വീഡിയോയ്ക്ക് ലഭിക്കുന്ന YouTube Viewers + ലെക്കുകള്‍ക്കും, Facebook ലൈക്കുകള്‍ക്കും ആയിരിക്കും വിധിനിര്‍ണയത്തില്‍ മുന്‍ഗണന നല്‍കുക. കൂടാതെ വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ : (1) 40 % YouTube Viewers + ലൈക്ക് (2) 30% Facebook ലൈക്ക് (3) 30% ജഡ്ജിംഗ് പാനലിന്റെ മൂല്യനിര്‍ണ്ണയം. കരോള്‍ ഗാനമത്സരം 'Strenna 2020' രണ്ട് ഘട്ടമായിട്ടാണ് നടക്കുക. 2020 ഡിസംബര്‍ 8 മുതല്‍ ഡിസംബര്‍ 15, 11. 59 വുൊ (IST)രയുള്ള ആദ്യഘട്ടത്തില്‍, പങ്കെടുക്കുന്ന ടീമുകളുടെ വീഡിയോയ്ക്ക് ലഭിക്കുന്ന YouTube Viewers + ലൈക്കുകളേയും, Facebook ലൈക്കുകളേയും ആധാരമാക്കി ആദ്യഘട്ട എലിമിനേഷന്‍ നടക്കും. പങ്കെടുക്കുന്ന ടീമുകളില്‍ ഏറ്റവും കുറവ് YouTube Viewers + ലൈക്കുകളും, എമരലയീീസ ലൈക്കുകളുമുള്ള 20% ടീമുകള്‍ മത്സരത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നതാണ്. രണ്ടാം ഘട്ടമത്സരത്തില്‍ ഏറ്റവും കൂടുതല്‍ YouTube Viewers + ലൈക്കുകളും, Facebook ലൈക്കുകളും കരസ്ഥമാക്കുന്ന ടീമുകളില്‍ നിന്നായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. ഈ ടീമുകള്‍ക്ക് യഥാക്രമം 10000, 5000, 3000 എന്നീ വിധത്തില്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്നതാണ്. വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. മത്സരഫലം 2020 ഡിസംബര്‍ 26, 7.00 pm -ന് മാര്‍ സ്ലീവാ കോളേജിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രസിദ്ധപ്പെടുത്തുന്നതാണ് മത്സരത്തില്‍ വിജയികളാകുന്ന ടീമിന് സമ്മാനത്തുക മത്സരാര്‍ത്ഥികള്‍ നല്‍കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെക്കാണുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. Link : https://forms.gle/ADsXWBuvfidkzyUs9 രജിസ്‌ട്രേഷന്‍ ഫീസ് - 100.00 രൂപ. രജിസ്‌ട്രേഷന്‍ ചെയ്ത ശേഷം പിന്മാറിയാല്‍ ഫീസ് തിരികെ ലഭിക്കുന്നതല്ല. Gogle Pay/Net Banking എന്നീ മാര്‍ഗങ്ങള്‍ മുഖേന രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കാവുന്നതാണ്. (Payment Details Registration Form- ല്‍ ലഭ്യമാണ്. *കോവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ക്കിടയിലും പ്രത്യാശയുടെ സന്ദേശവുമായി ആഗതമാകുന്ന ഈ ക്രിസ്തുമസ് രാവില്‍ ദിവ്യരക്ഷകന്റെ തിരുപ്പിറവി വിളിച്ചോതുന്ന രക്ഷാകര ഗാനങ്ങള്‍ക്കായ് കാതോള്‍ക്കുവാന്‍ മുരിക്കാശ്ശേരി മാര്‍ സ്ലീവാ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് അണിയിച്ചൊരുക്കുന്ന ഓണ്‍ലൈന്‍ കരോള്‍ ഗാനമത്സരമായ 'Strenna 2020' -ലേക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം. ഹൃദയത്തില്‍ സ്‌നേഹത്തിന്റെ പുല്‍ക്കൂട് തീര്‍ത്ത് ഉണ്ണീശോയെ വരവേല്‍ക്കാം Mar Sleeva College of Arts and Science, Murickassery, Idukki. For details: www.marsleeva.in strenna2020@gmail.com Ph. 9495719050, 9605699669, 9605050890, 9847396447